കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തുമാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിർ സ്ഥാനാർത്ഥികളില്ലാത്തത്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് നാലിടങ്ങളിലും മറ്റ് പത്രികകളൊന്നും ലഭിക്കാതിരുന്നതോടെ എൽഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തി. ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജൻ, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍. അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിർ സ്ഥാനാർത്ഥികളില്ലാത്തത്.










