എടപ്പാള്‍: സംസ്ഥാന പാതയിൽ മാണൂരില്‍ ഇന്ത്യൻ ഗ്യാസിന്റെ ഒഴിഞ്ഞ സിലിണ്ടറുകളുമായി പോയ ലോറി മറിഞ്ഞു.ചേളാരിയിലെ പ്ലാന്റിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.വെള്ളിയാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് അപകടം.വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.സംഭവത്തിൽ ആർക്കും പരിക്കില്ല.ലോറിയിൽ ഡ്രൈവറും ക്ലീനറും മാത്രമേ ഉണ്ടായിരുന്നുള്ളു.വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടര്‍ന്ന് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. പൊന്നാനി പൊലീസ് എത്തി ഗതാഗത തടസം നീക്കി മേല്‍നടപടികള്‍ സ്വീകരിച്ചു







