ചങ്ങരംകുളം: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമയിൽ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, വാക്കത്തോണും സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേയിൽ നിന്നും ആരംഭിച്ച വാക്കത്തോൺ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുധീർ ഫ്ലാഗ് ഓൺ നിർവഹിച്ചു. മെക് സെവൻ ഹെൽത് കെയർ, അസ്സബാഹ് കോളേജ് എൻ എസ് എസ് യൂണിറ്റ്, ഓർക്കിഡ് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു.തുടർന്ന് ആശുപത്രിയിൽ നടന്ന ബോധവത്കരണ ക്ലാസ് ഡോക്ടർ അക്ബർ അലി ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ ആതിര,ഇർഫാനത്ത്, ജിഷ, സുരഭി, ആരതി എന്നിവർ ക്ലാസ് എടുത്തു.ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് റോഷൻ, അസിസ്റ്റന്റ് ജനറൽ മാനേജർ സുബ്രഹ്മണ്യൻ, കാലിദ്, റാഫി, ഫസൽ, ഉമ്മർ,ആഷിക്ക് നന്നംമുക്ക്,റജീന, ഫാരിസ് പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു. രക്ത നിർണ്ണയം,കണ്ണ് പരിശോധന എന്നിവ നടന്നു.800 ൽ പരം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.







