ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 80 ശതമാനം സീറ്റിലും ലീഡ് നേടി എന്‍ഡിഎ. വന്‍ ആധിപത്യമാണ് സഖ്യം നേടിയത്. 81 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ ജെഡിയുവും ലീഡ് ചെയ്യുകയാണ്. എല്‍ജെപി 22 സീറ്റുകളിലും മുന്നേറുന്നു. ഇടതുപാര്‍ട്ടികള്‍ ഏഴു സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലുമാണ് ലീഡ്. സ്ത്രീകള്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തിയ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സമഗ്രാധിപത്യമാണ് കാണുന്നത്. വോട്ടുചോരിയടക്കമുള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളി.
ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങി. നിതീഷ് കുമാറിനെ മാറ്റി നിര്‍ത്തിയവര്‍ക്ക് ഇപ്പോള്‍ കരുത്ത് മനസിലായെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് എസ്ഐആറിെന പഴിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മഹാസഖ്യത്തിലെ ഏറ്റവും ദുര്‍ബലമായ പ്രകടനം കോണ്‍ഗ്രസിന്‍റേതാണ്







