ചങ്ങരംകുളം:കോക്കൂര്‍ എഎച്ച്എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലുദിവസങ്ങളിലായി നടക്കുന്ന എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പി നന്ദകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷറഫുദ്ധീന്‍ അധ്യക്ഷനായി.ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീര്‍, ജില്ലാ പഞ്ചായത്തംഗം ആരിഫ നാസര്‍,പഞ്ചായത്തംഗങ്ങളായ സി കെ പ്രകാശന്‍, മൈമൂന ഫാറൂക്ക്, ബ്ലോക്ക് പഞ്ചായത്തംഗം റീസ പ്രകാശ്, അഷ്‌റഫ് കോക്കൂര്‍, എടപ്പാള്‍ എഇഒ വി രമ, ജിജി വര്‍ഗീസ്, സി വി മണികണ്ഠന്‍, സി ഹരിദാസന്‍, ഷൈസന്‍ ജെ പാലക്കല്‍, വി വി ശശിധരന്‍, ഷാനവാട്ട് വട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ വൈ ഷാജഹാന്‍ സ്വാഗതവും പ്രധാനധ്യാപിക കെ റീജ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 94 സ്കൂളുകളിൽ നിന്നായി 4000 ത്തിലധികം വിദ്യാർഥികളാണ് കലാമത്സരത്തിൽ പങ്കെടുക്കുന്നത്.ശനിയാഴ്ച തുടങ്ങിയ മത്സരം ബുധനാഴ്ച സമാപിക്കും.







