ചങ്ങരംകുളം:മൂക്കുതല ഒന്നാം വാര്‍ഡിലെ പാലങ്ങപ്പാടം ചേലക്കടവ് ബൈപാസ് റോഡ് നവീകരിച്ച് തുറന്ന് കൊടുത്തു.നിലവില്‍ ഉണ്ടായിരുന്ന എട്ടടി വീതിയിലുള്ള റോഡാണ് പ്രദേശത്തെ പാലച്ചോട്ടില്‍ മുഹമ്മദ്,വിറളിപ്പുറത്ത് അബൂബക്കര്‍,പെരുമ്പാത്തയില്‍ സജിത്ത്,പാലംകുളങ്ങര യൂഫബ്,വിരളിപ്പുറത്ത് ഹസ്സന്‍ എന്നിവര്‍ വിട്ട് നല്‍കിയ സ്ഥലം ഉപയോഗിച്ച് 350 മീറ്ററോളം പത്തര അടിയാക്കി നവീകരിച്ചത്.ജനകീയ മെമ്പര്‍ ഫായാസിന്റെ ശ്രമഫലമായാണ് നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ റോഡ് നവീകരിച്ചത്.വാര്‍ഡില്‍ നാല് ചക്രവാഹനങ്ങള്‍ പോകാന്‍ കഴിയാത്ത റോഡുകള്‍ ഇല്ലാതെയാക്കുകയാണ് ലക്ഷ്യമെന്ന് മെമ്പര്‍ ഫയാസ് പറഞ്ഞു.ബീരാവു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെവി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഫയാസ് ഉദ്ഘാടനം ചെയ്തു.പികെ നജീബ് നന്ദി പറഞ്ഞു.പ്രദേശത്തെ നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു







