ചങ്ങരംകുളം | ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനങ്ങൾക്കുമുള്ള ഫണ്ട് കണ്ടെത്താനാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ കലോത്സവ വേദിക്കരികില്‍ തട്ട്കട ഒരുക്കിയത്.പലഹാരങ്ങളും പൊരിക്കടികളും ശീതളപാനീയങ്ങളും കഴിക്കാന്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും തട്ടുകടയിൽ എത്തുന്നുണ്ട്.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിന്ദുമോൾ, സാഹിറ പി എ, സരിത ചന്ദ്രൻ, അജിത എന്നിവർ സംരംഭത്തിന് നേതൃത്വം നൽകി.കോക്കൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച കലോത്സവം നാല് ദിവസം നീണ്ടുനിൽക്കും.







