ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ചിത്രവുമായി സംവിധായകന്‍ മേജര്‍ രവി. പഹല്‍ഗാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂജാ ചടങ്ങ് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് നടന്നു. പൂജയ്ക്ക് ശേഷം മേജര്‍ രവി, നിര്‍മാതാവ് അനൂപ് മോഹനില്‍ നിന്ന് സ്‌ക്രിപ്റ്റ് ഏറ്റുവാങ്ങി പ്രൊജക്ടിന് ഔപചാരിക തുടക്കം കുറിച്ചു.
മോഹൻലാൽ, ശരത് കുമാർ, പരേഷ് റാവൽ, ഐശ്വര്യ മേനോൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശസ്‌നേഹത്തോടെ ഈ യാത്ര ആരംഭിക്കുന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരസ്, എഡിറ്റിംഗ്: ഡോൺ മാക്‌സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്‌സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കെച്ച ഖംഫാക്ക്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.







