പെരുമ്പടപ്പ്:യുവ എഴുത്തുകാരൻ സിപി ജാഷിർ പെരുമ്പടപ്പിൻ്റെ ‘രണ്ട് ഹൃദയങ്ങൾ ‘ എന്ന പുതിയ പുസ്തകത്തിൻ്റെ കവർ പ്രകാശനം 44 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കവി പ്രിയൻ പോർക്കുളം നിർവഹിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ സൈക്രട്ടറി പ്രകാശ് കവർ ചിത്രം ഏറ്റുവാങ്ങി.മുതാംസ്.താലിബ് മാസ്.എന്നിവർ ആശംസകർപ്പിച്ചു.എം.സി. നവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തുകാരൻ സിപി. ജാഷിർ എല്ലാവർക്കും നന്ദി അറിയിച്ചു.ഓക്സിജൻ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.ജനുവരി അവസാനം പുസ്തകം പ്രസിദ്ധീകരിക്കും.






