• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വര്‍ണക്കൊള്ള: എതിരായി തെളിവുകളും മൊഴികളും; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം

cntv team by cntv team
November 6, 2025
in Kerala
A A
ശബരിമല സ്വര്‍ണക്കൊള്ള: എതിരായി തെളിവുകളും മൊഴികളും; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്. വാസുവിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്.ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇതില്‍ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് എസ്‌ഐടി കണ്ടെത്തിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എസ്‌ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്‌ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഇന്നും പരിശോധന തുടരും. ഇതിന് ശേഷം വാസുവിനെ വിളിപ്പിക്കുമെന്നാണ് സൂചന. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ വിളിച്ചുവരുത്താനും എസ്‌ഐടി നീക്കം നടത്തുന്നതായാണ് വിവരം. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ 2018 ലെ ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയായി ചേര്‍ത്തിരുന്നു. ആ കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറായിരുന്നു. നോട്ടീസ് നല്‍കി പത്മകുമാറിനെ വിളിച്ചുവരുത്താനാണ് എസ്‌ഐടി തീരുമാനം.അതേസമയം ശബരിമല ശ്രീകോവിലിലെ പഴയ വാതില്‍പ്പടിയിലെ സ്വര്‍ണവും മോഷ്ടിക്കപ്പെട്ടുവെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്. ഇതിന് പിന്നിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നാണ് വിവരം. തകരാറെന്ന് പറഞ്ഞായിരുന്നു പഴയ വാതില്‍ മാറ്റിയത്. എന്നാല്‍ പൊതിഞ്ഞ സ്വര്‍ണത്തിന് കുഴപ്പമുണ്ടായിരുന്നില്ല. മാറ്റിയപ്പോള്‍ സ്വര്‍ണമടക്കം മാറ്റി പുതിയ വാതിലാക്കി. ഇതിന് ശേഷം പഴയ വാതില്‍ അഭിഭാഷക കൗണ്ടറിന് സമീപം ഉപേക്ഷിക്കുകയാണ് ചെയ്ത്. ഇതില്‍ സ്വര്‍ണമുണ്ടെങ്കില്‍ മാറ്റേണ്ടിയിരുന്നത് സ്‌ട്രോങ് റൂമിലേക്കാണ്. ഇതിലൂടെ സ്വര്‍ണമോഷണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യമിട്ടിരുന്നത്. എസ്‌ഐടി അന്വേഷണം നിലവില്‍ വാതിലിലേക്ക് പോയിട്ടില്ല. കട്ടിളപ്പടിയും ദ്വാരപാലക ശില്‍പവും കേന്ദ്രീകരിച്ചാണ് അന്വേഷണം. വാതില്‍ ഇതുവരെ അന്വേഷണ പരിധിയില്‍ വന്നില്ല. വാതില്‍പ്പടിയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണമുണ്ടായിരുന്നത്. വാതിലില്‍ ഉണ്ടായിരുന്നത് രണ്ടരക്കിലോഗ്രാം സ്വര്‍ണവും ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പടിയിലും ആകെയുണ്ടായിരുന്നത് 750 ഗ്രാം സ്വര്‍ണവുമായിരുന്നു. പുതിയ വാതിലിനായി പോറ്റിക്ക് ഉത്തരവ് കൊടുത്തത് 2018 സെപ്റ്റംബര്‍ ആറിനാണ്. ഈ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Posts

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി
Kerala

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

September 25, 2026
0
കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്
Kerala

കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

September 25, 2026
0
തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി
Kerala

തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

September 25, 2026
0
സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 25, 2026
0
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
7
റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
Kerala

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

September 25, 2026
68
Next Post
സഞ്ജു പുറത്ത് തന്നെ; ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്

സഞ്ജു പുറത്ത് തന്നെ; ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്

Recent News

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

September 25, 2026
0
കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

September 25, 2026
0
തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

September 25, 2026
0
സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 25, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025