• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 31, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ആദ്യം കൈഞരമ്പ് മുറിച്ചു; പിന്നാലെ കഴുത്തറുത്തു; അമ്മയെ കൊന്ന ശേഷം മൃതദേഹം കത്തിക്കാനും പ്രതിയുടെ ശ്രമം

ckmnews by ckmnews
October 30, 2025
in Crime
A A
ആദ്യം കൈഞരമ്പ് മുറിച്ചു; പിന്നാലെ കഴുത്തറുത്തു; അമ്മയെ കൊന്ന ശേഷം മൃതദേഹം കത്തിക്കാനും പ്രതിയുടെ ശ്രമം
0
SHARES
477
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ കൊലപ്പെടുത്തിയത് ക്രൂരമായി. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു നേമം കല്ലിയൂരില്‍ അതിദാരുണമായ കൊലപാതകം നടന്നത്. മുന്‍ സൈനികന്‍ കൂടിയായ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്.മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. മദ്യമുക്തി കേന്ദ്രത്തില്‍ ഇയാളെ പലതവണകളിലായി പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനം തുടര്‍ന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മില്‍ സ്ഥിരം തര്‍ക്കമുണ്ടായിരുന്നു. ഇത്തരത്തിലുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചത്. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ച് തീര്‍ത്തിരുന്നു. മറ്റൊരു കുപ്പി കൂടി കുടിക്കാന്‍ തുടങ്ങിയതോടെ വിജയകുമാരി തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അജയകുമാര്‍ വിജയകുമാരിയെ ആക്രമിക്കാന്‍ തുനിയുകയും ചെയ്തു. ഭയന്ന വിജയകുമാരി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.നിലത്തുവീണ വിജയകുമാരിയുടെ കൈഞരമ്പ് അജയകുമാര്‍ ആദ്യം മുറിച്ചു. പിന്നാലെ കഴുത്തറുത്തു. നിലവിളി കേട്ട് സമീപവാസികള്‍ നേമം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേമം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. വിജയകുമാരി കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. നേമത്ത് ഓട്ടോ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച കേസിലെ പ്രതിയാണ് അജയകുമാര്‍.

Related Posts

തൃശൂരിൽ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയിൽ തള്ളി; പ്രസവം ശുചിമുറിയിൽ
Crime

തൃശൂരിൽ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയിൽ തള്ളി; പ്രസവം ശുചിമുറിയിൽ

October 30, 2025
548
യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ
Crime

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

October 30, 2025
613
കോ‍ഴിക്കോട് ഏ‍ഴുവയസ്സുകാരിയുടെ കൊലപാതകം: അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയില്‍, ശിക്ഷാവിധി ഇന്ന്
Crime

കോ‍ഴിക്കോട് ഏ‍ഴുവയസ്സുകാരിയുടെ കൊലപാതകം: അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയില്‍, ശിക്ഷാവിധി ഇന്ന്

October 30, 2025
64
പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് നിഗമനം
Crime

പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് നിഗമനം

October 29, 2025
220
അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കി; കണ്ണൂരിൽ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം
Crime

അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കി; കണ്ണൂരിൽ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം

October 24, 2025
59
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ
Crime

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ

October 23, 2025
89
Next Post
ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും

ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും

Recent News

പൊന്നാനി- തൃശൂര്‍ മേഖലകളില്‍ ജലക്ഷാമത്തിന് അറുതിയാകും; ഭാരതപ്പുഴ- ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

പൊന്നാനി- തൃശൂര്‍ മേഖലകളില്‍ ജലക്ഷാമത്തിന് അറുതിയാകും; ഭാരതപ്പുഴ- ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

October 31, 2025
32
ക്ഷേമ പെൻഷൻ ; നവംബറിൽ കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ക്ഷേമ പെൻഷൻ ; നവംബറിൽ കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

October 31, 2025
2
ഒടുവില്‍ ‘ഛാവ’യും കീ‍ഴടങ്ങി: 2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമായി മാറി ‘കാന്താര: ചാപ്റ്റര്‍ വണ്‍’

ഒടുവില്‍ ‘ഛാവ’യും കീ‍ഴടങ്ങി: 2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമായി മാറി ‘കാന്താര: ചാപ്റ്റര്‍ വണ്‍’

October 31, 2025
20
യുവര്‍ അല്‍ഗൊരിതം’ ; റീലുകൾ ഇനി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം ; പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

യുവര്‍ അല്‍ഗൊരിതം’ ; റീലുകൾ ഇനി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം ; പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

October 31, 2025
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025