• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും

ckmnews by ckmnews
October 30, 2025
in Kerala
A A
ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട് ,ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാൽ ചോദ്യംചെയ്യലിലേക്ക് കടക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കുകയായിരുന്നു പോറ്റി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലുളളവര്‍ ധരിച്ചിരുന്നത്. എന്നാൽ ഇത് മറയാക്കി ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് എസ്‌ഐടിയ്ക്ക് ലഭിച്ച തെളിവ്.പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇതടക്കമുള്ള കാര്യങ്ങൾ റാന്നി കോടതിയിൽ അന്വേഷണസംഘം അറിയിക്കും.കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നൽകാനും സംഘം ആവശ്യപ്പെട്ടേക്കും.അതേസമയം, ശബരിമല കട്ടിളപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും,ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കേസിൽ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. പിന്നാലെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് SIT നീക്കം.ഇരുവരുടെയും ആസ്തി വിവരങ്ങളുടെരേഖകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഇക്കാര്യത്തിലും വ്യക്തത തേടും.സംസ്ഥാനത്തിന് പുറത്തു നിന്നും തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വർണം റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ആകെ 608 ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. ബെല്ലാരിയിലെ വ്യവസായി ഗോവർദ്ധന്റെ പക്കൽ നിന്നും കണ്ടെടുത്ത സ്വർണം സ്വർണപ്പാളികളിലെ ആണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഉടൻ നടത്തും. സ്മാർട്ട് ക്രിയേഷൻസിനെ കേന്ദ്രീകരിച്ചും എസ്ഐടി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Related Posts

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
0
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു
Kerala

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
77
പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala

പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

July 17, 2026
131
ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Kerala

ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

July 17, 2026
66
പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്
Kerala

പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്

July 17, 2026
32
മുന്നറിയിപ്പില്‍ മാറ്റം; തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്, 10 ഇടത്ത് യെല്ലോ അലേര്‍ട്ട്
Kerala

മുന്നറിയിപ്പില്‍ മാറ്റം; തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്, 10 ഇടത്ത് യെല്ലോ അലേര്‍ട്ട്

July 17, 2026
58
Next Post
മോൻതാ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി; ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത

മോൻതാ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി; ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത

Recent News

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
0
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
1
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
77
ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

July 17, 2026
535
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025