ചങ്ങരംകുളം :ചങ്ങരംകുളം മണ്ഡലം കെ എൻ എം മദ്രസ്സ സർഗ്ഗ മേള നവംബർ 9ന് വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.കാലത്ത് 9 മണിക്ക് 5 സ്റ്റേജുകളിലായി 6 മദ്രസകളിൽ നിന്നും 200 പരം കുട്ടികൾ പങ്കെടുക്കുമെന്ന് പി പി എം അഷറഫ്,കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ ഹമീദ് മാസ്റ്റർ എന്നിവർ പറഞ്ഞു.സ്വാഗതസംഘം ഭാരവാഹികളായി മുഹമ്മദ് ഉണ്ണി ഹാജി ചെയർമാനായും, ഇബ്രാഹിം മൗലവി കൺവീനറായും, പി ഐ മുജീബ് റഹ്മാൻ പ്രോഗ്രാം കമ്മിറ്റി ചെയർമാനായും തിരഞ്ഞെടുത്തു.










