ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പ്രതിമാസ പുസ്തക ചർച്ചയിൽ 170-ാമത് പുസ്തകമായി ജിൻഷ ഗംഗ രചിച്ച ഒട എന്ന കഥാ സമാഹാരം ചർച്ച ചെയ്തു.അതോടനുബന്ധിച്ച് കഥയരങ്ങും നടന്നു. വാദ്യ കലാകാരിയും സാംസ്കാരിക പ്രവർത്തകയുമായ എ എസ് അജിത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.എ വത്സല ടീച്ചർ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻസോമൻ ചെമ്പ്രേത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ വി ഇസ്ഹാഖ്സ്വാഗതം പറഞ്ഞു.എ പി ശ്രീധരൻമാസ്റ്റർ പി പി അഖിൽ എം വി രവീന്ദ്രൻ രാജൻ ആലങ്കോട് നസീർ ഒതളൂർ ഫാറൂഖ് എ എം സി എം അഭിലാഷ് സൺറൈസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രേറിയൻ വിപി നസീർ നന്ദി പറഞ്ഞു.







