ചങ്ങരംകുളം:പാവിട്ടപ്പുറംഅസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർഥിനികൾ തവനൂർ വൃദ്ധസധനം സന്ദർശിച്ചു. വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ഗാനം ആലപിച്ചു. അനുഭവങ്ങളും ജീവിത പാഠങ്ങളും പങ്കു വെച്ച് അന്തേവാസികൾ ഒപ്പം കൂടി.സഹായധനമുൾപ്പടെ കൈമാറുകയും
വൃദ്ധ സദനത്തിന്റെ പരിസരം വൃത്തിയാക്കുകയും ചെയ്ത് എൻഎസ്എസ് യൂണിറ്റ് മാതൃകയായി പരിപാടിയ്ക്ക് എൻ. എസ്സ്. എസ്സ് പ്രോഗ്രാം ഓഫീസർ സജ്‌ന എസ്, സുമിത ടി. എസ്,അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി







