ചങ്ങരംകുളം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചങ്ങരംകുളം മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ വെൽഫയർ പാർട്ടി മത്സരിക്കാൻ ചങ്ങരംകുളം മേഖലാ കൺവെൻഷൻ തീരുമാനിച്ചു. പാർട്ടി പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച കൺവെൻഷൻ മണ്ഡലം പ്രസിഡൻ്റ് പി. മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു.ഇ.വി.മുജീബ്,ടി.വി.മുഹമ്മദ്
അബ്ദുറഹ്‌മാൻ, കെ. ഹംസ എത്തിവർ പ്രസംഗിച്ചു.







