എരമംഗലം:കേരള കൃഷി വകുപ്പ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, ആത്മ മലപ്പുറം എന്നിവർ സംയുക്തമായി ഒക്ടോബർ 28, 29 തീയതികളിൽ സംഘടിപ്പിക്കുന്ന ഉണർവ് കിസാൻ മേള എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സൗദാമിനിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടയിൽ ഷംസു ,ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, ബ്ലോക്ക് മെമ്പർമാരായ ടി. ആശാലത, താജുന്നിസ പി വി ,കെ സി ഷിഹാബ്, ജയപ്രകാശ്, സുരേഷ് പാട്ടത്തിൽ, അയിരൂർ മുഹമ്മദാലി, ജോയിൻ്റ് ബി.ഡി.ഒ റാഫി തോമസ്,അയമുണ്ണി കെ വി എന്നിവർ സംസാരിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് പദ്ധതി വിശദീകരണം നടത്തി.കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനയൻ എം വി സ്വാഗതവും പെരുമ്പടപ്പ് കൃഷി ഓഫീസർ ചിപ്പി നന്ദിയും അറിയിച്ചു.കാർഷിക മേഖലയിലെ വിവിധ പ്രദർശനങ്ങളും വിപണനവും ഉണ്ടാകും.
മൂല്യവർദ്ധിത സാധ്യതകൾ,നെൽകൃഷി ലാഭകരമാക്കൽ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. കൃഷി വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, ജന പ്രതിനിധികൾ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും







