സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. മുഖ്യമന്ത്രിയാണ് സമ്മാനിച്ചത്. 1825 പോയിൻ്റോടെയാണ് തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം ഇത്തവണയും നിലനിർത്തിയത്. അത്‌ലറ്റിക്സിൽ മലപ്പുറം ജില്ല കിരീടം സ്വന്തമാക്കി. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിൻ്റും പാലക്കാട് 212 പോയിൻ്റുമാണ് നേടിയത്. സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും മലപ്പുറത്തിൻ്റെ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാരായി.അതേസമയം, 20000 കുട്ടികള പങ്കെടുപ്പിച്ച് കായിക മേള സംഘടിപ്പിച്ചത് വലിയ കാര്യമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. കായിക താരങ്ങൾക്ക് വീട് വച്ചു നൽകും എന്ന മന്ത്രിയുടെ വാഗ്ദാനം ഏറേ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ഗവർണറായതിൽ അഭിമാനിക്കുന്നുവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.കായികമേളയിൽ പങ്കെടുത്തവരെയും വിജയിച്ചവരെയും അഭിനന്ദിക്കുന്നു. ഇത്തവണ മുതൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നൽകാൻ തീരുമാനിച്ച മുഖ്യമന്ത്രിയുടെ നടപടിയെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.








