• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

cntv team by cntv team
October 27, 2025
in Kerala, Technology
A A
ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യാത്ര ചെയ്യുന്നവരുടെ വലിയൊരു ആശങ്കയാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള ശുചിമുറി കണ്ടെത്തുക എന്നുള്ളത്. എന്നാൽ, ഇനിയാ ആ’ശങ്ക’ വേണ്ട. യാത്ര ചെയ്യുന്നവർക്ക് ഇക്കാര്യത്തിൽ ഏറെ സഹായമാവുന്ന ആപ്പുമായി തദ്ദേശസ്വയംഭരണ വകുപ്പ്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ സഹായിക്കുന്ന ക്ലൂ എന്ന ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി എം ബി രാജേഷാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്.ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രമല്ല, സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്.റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും.ഫേസ്ബുക്കിന്‍റെ പൂർണരൂപം:ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട.യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ഒരു മാർഗം വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രം ഈ ആവശ്യത്തിന് പര്യാപ്തമാകില്ല. അതിനാൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെയെല്ലാം ബന്ധിപ്പിച്ച്, ഏതൊൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ക്ലൂ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്.ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൌകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും. ഇത് അതാത് സ്ഥാപനത്തിനും സഹായകരമാവും. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഈ മാസം നാളെ മുതൽ ആരംഭിക്കും.

Related Posts

‘ടിക്കറ്റ് വിറ്റിട്ടില്ല, കളി നടന്നില്ലെങ്കിൽ വൻ നഷ്ടം, സഹിച്ചോളാം’- ആരോടും പൈസ വാങ്ങിയിട്ടില്ല, ഫ്രീയായി ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ
Kerala

‘ടിക്കറ്റ് വിറ്റിട്ടില്ല, കളി നടന്നില്ലെങ്കിൽ വൻ നഷ്ടം, സഹിച്ചോളാം’- ആരോടും പൈസ വാങ്ങിയിട്ടില്ല, ഫ്രീയായി ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ

October 27, 2025
24
ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി
Kerala

ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി

October 27, 2025
27
മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ
Kerala

മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ

October 27, 2025
126
‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ
Kerala

‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ

October 27, 2025
54
തൃശ്ശൂരിൽ രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

തൃശ്ശൂരിൽ രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

October 27, 2025
436
ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ
Technology

ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ

October 27, 2025
37
Next Post
ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി

ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി

Recent News

‘ടിക്കറ്റ് വിറ്റിട്ടില്ല, കളി നടന്നില്ലെങ്കിൽ വൻ നഷ്ടം, സഹിച്ചോളാം’- ആരോടും പൈസ വാങ്ങിയിട്ടില്ല, ഫ്രീയായി ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ

‘ടിക്കറ്റ് വിറ്റിട്ടില്ല, കളി നടന്നില്ലെങ്കിൽ വൻ നഷ്ടം, സഹിച്ചോളാം’- ആരോടും പൈസ വാങ്ങിയിട്ടില്ല, ഫ്രീയായി ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ

October 27, 2025
24
ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി

ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി

October 27, 2025
27
‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത

‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത

October 27, 2025
33
മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ

മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ

October 27, 2025
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025