• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ

cntv team by cntv team
October 27, 2025
in Technology
A A
ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗൂഗിൾ എർത്ത് കൂടുതൽ മികവുറ്റതായി ജനങ്ങളിലേക്ക്. വെള്ളപ്പൊക്കം,കാട്ടുതീ , വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മനസിലാക്കി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായി ജെമിനി എഐ മോഡലുകൾ ഗൂഗിൾ എർത്തിൽ സംയോജിപ്പിച്ച് കൃത്യമായ ഫലം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ.ജെമിനി എഐയും ഗൂഗിൾ എർത്തും സംയോജിപ്പിക്കുന്നതിലൂടെ ദുരന്ത പ്രതികരണ ആസൂത്രണം കാര്യക്ഷമമായും വേഗത്തിലും നടത്താനാകും. ഈ രംഗത്ത് എ ഐ യെ ഉപയോഗപ്പെടുത്തുന്നതിലൂടെ വർഷങ്ങൾ നീണ്ടുനിന്ന സങ്കീർണ്ണമായ വിശകലനങ്ങൾ ഇപ്പോൾ നിമിഷ നേരങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, ജനസംഖ്യാ ഭൂപടങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് ഭൂമിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് ഗവേഷകരെയും സാധാരണക്കാരെയും സഹായിക്കും. മാത്രമല്ല രക്ഷാപ്രവർത്തനം നടത്തുന്നവരെ അടിയന്തരഘട്ടങ്ങളിൽ എ ഐ യുടെ നിർദേശങ്ങൾക്കനുസരിച്ച് ഫലപ്രദമായി സഹായിക്കുകയും ചെയ്യും. അതേസമയം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സ്വന്തം പരിഹാരങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്കും വിശകലന വിദഗ്ധർക്കും ഗൂഗിൾ എർത്ത് പ്രൊഫഷണലിലും ഗൂഗിൾ ക്ലൗഡിലും ഈ എഐ സംവിധാനം ഉപയോഗിക്കാനാകും.നിലവിൽ ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിൾ എർത്തിൽ സംയോജിപ്പിച്ച ജെമിനി എഐയുടെ പ്രധാന സവിശേഷതയാണ് ജിയോസ്പേഷ്യൽ റീസണിംഗ് (Geospatial Reasoning) ഫീച്ചർ. ജനസംഖ്യാ കണക്കുകൾ, കാലാവസ്ഥ, ഉപഗ്രഹ ഇമേജറി എന്നിങ്ങനെ വിവിധ ഡാറ്റാ സ്രോതസ്സുകൾ സംയോജിപ്പിച്ചുകൊണ്ട് സമഗ്രമായ വിശകലനം നടത്താൻ സാധിക്കുന്ന ഫീച്ചറാണിത്. അതായത് വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയെല്ലാം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കൃത്യമായി നിർണയിക്കാൻ ഈ ഫീച്ചർ സഹായകമാകും. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായ വിതരണവും ആദ്യം എവിടെ തുടങ്ങണം എന്ന് നിശ്ചയിക്കാൻ ദുരിതാശ്വാസ ഏജൻസികളെയും രക്ഷാ പ്രവർത്തകരെയും ഇത് സഹായിക്കും.

Related Posts

ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു
Entertainment

ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു

December 15, 2025
50
സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല; പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ
Technology

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല; പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ

December 6, 2025
60
251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
Technology

251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

November 18, 2025
177
പുത്തൻ ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!
Technology

പുത്തൻ ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!

November 17, 2025
148
ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
Technology

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

November 7, 2025
209
ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ
Technology

ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ

November 6, 2025
252
Next Post
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

Recent News

എടപ്പാളില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു ,യുവതിക്ക് പരുക്ക് ‘സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി

എടപ്പാളില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു ,യുവതിക്ക് പരുക്ക് ‘സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി

December 22, 2025
14
അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു

അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു

December 22, 2025
8
വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

December 22, 2025
43
ലീഗ് ഓഫീസിന് നേരെ കല്ലേറ്: പെരിന്തൽമണ്ണയിൽ നാളെ യുഡിഎഫ് ഹർത്താൽ

ലീഗ് ഓഫീസിന് നേരെ കല്ലേറ്: പെരിന്തൽമണ്ണയിൽ നാളെ യുഡിഎഫ് ഹർത്താൽ

December 22, 2025
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025