ചങ്ങരംകുളം:ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കെ വി ഇസ്ഹാഖിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു.ചങ്ങരംകുളം സാംസ്കാരിക ണസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കോക്കൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന പ്രകാശനച്ചടങ്ങ് കവി എടപ്പാൾസി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എ എം കെ ബിൽഡേഴ്സ് ഉടമയും കഥാകൃത്തിന്റെ ജ്യേഷ്ഠ സഹോദരനു മായ അഷറഫ് കെ വി ക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് പുസ്തക പരിചയം നിർവ്വഹിച്ചു. കെ പി തുളസി അധ്യക്ഷത വഹിച്ചു പി എൻ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. ഷൗക്കത്തലി ഖാൻ നീ തുസിസുബ്രഹ്മണ്യൻ പി കെ ജയരാജൻ സുജിത സുനിൽതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സി എം അഭിലാഷ് നന്ദി പറഞ്ഞു. ഹിപ്പി എന്ന നായ എന്ന കഥാ സമാഹാരത്തിൽ ഒമ്പതു കഥകളാണുള്ളത്.







