എരമംഗലം:മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യസഭാംഗം പി പി സുനീർ പ്രാദേശിക വികസന പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 26 ലക്ഷം രൂപയുടെ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ്ണം നേടിയ കായിക പ്രതിഭകൾക്കുള്ള അനുമോദനവും നടത്തി.പിടിഎ പ്രസിഡണ്ട് ബഷീർ ഒറ്റകത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി രാജ്യസഭാംഗം പി പി സുനീർ എംപി നിർവഹിച്ചു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്,
വാർഡ് മെമ്പർ ടി.മാധവൻ,എസ്.എം. സി ചെയർമാൻ അജിത്ത് താഴത്തേൽ എംപി ടി എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്, ഖാലിദ് മംഗലത്തേൽ, അധ്യാപകരായ സി.വി.ഇബ്രാഹിം മാസ്റ്റർ, സിജു ജോൺ, വിജയകുമാരി, വസന്ത ടീച്ചർ,എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ഡോ ലൗലി ലൗലി എം.എസ് സ്വാഗതവും ഹെഡ്മിസ്ട്രസ് സരസ്വതി ഏ.കെ നന്ദിയും പറഞ്ഞു.വിജയൻ അമ്പാരത്ത്, സുഹറ ഉസ്മാൻ, സമീറ ഇളയടത്ത്, മെഹറലി കടവിൽ, എ.ടി. അലി, വഹാബ് ബാബു, മുഹമ്മദ് കുട്ടി കാട്ടിൽ, റഫീഖ് പനമ്പാട്,രാഘവൻ കാക്കോളി, അരവിന്ദൻ , പി.സി. ജസീറ, സത്താർ ദാമാസ്,വേണു,അഷ്റഫ്, അനു മുരളി, സുനിൽ, ഷമീം അഹമ്മദ്,അലി,നാസർ മാസ്റ്റർ തുടങ്ങിയ
പി.ടി.എ,എസ്.എം.സി,സ്കൂൾ വികസന സമിതി അംഗങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.







