• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാര്‍ക്ക് ചെയ്യാനും പഠിക്കണം; റോഡ് ടെസ്റ്റ് കര്‍ശനമാക്കുന്നു

ckmnews by ckmnews
October 24, 2025
in Kerala, UPDATES
A A
പാര്‍ക്ക് ചെയ്യാനും പഠിക്കണം; റോഡ് ടെസ്റ്റ് കര്‍ശനമാക്കുന്നു
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കാനാണ് നീക്കം. കാല്‍നടയാത്രക്കാരുടെ ഉള്‍പ്പെടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് പാര്‍ക്കിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒകള്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവിങ് സ്‌കൂളുകള്‍ പാര്‍ക്കിങ്ങില്‍ പരിശീലനം നല്‍കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

പരിശീലനം നല്‍കാത്ത ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കണമെന്നും അവര്‍ അംഗീകൃത റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാമില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി നടത്തുന്ന പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
കാല്‍നടയാത്രക്കാരുടെ കാഴ്ച മറച്ചുകൊണ്ടും സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ടുമാണ് പല വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. ഇത്തരം പാര്‍ക്കിങ്ങുകള്‍ പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ ഉപയോഗിക്കുന്നവര്‍, ഇരുചക്രവാഹന യാത്രക്കാര്‍ എന്നിവര്‍ അപകട സാധ്യതയുള്ള റോഡ് ഉപയോക്താക്കള്‍ എന്ന വിഭാഗത്തിലാണ് വരുന്നത്. റോഡുകളില്‍ ഇവര്‍ക്കാണ് കൂടുതല്‍ മുന്‍ഗണനയുള്ളതും. ഓട്ടോറിക്ഷകള്‍, കാറുകള്‍, ചരക്ക് വാഹനങ്ങള്‍, ഭാരവാഹനങ്ങള്‍ എന്നിവ അവരുടെ സുരക്ഷയെ മാനിക്കണം.
കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, ഇരുചക്ര വാഹന യാത്രികര്‍ എന്നിവരെ ഹോണ്‍ മുഴക്കി ഭയപ്പെടുത്താനും പാടില്ല. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഹോണ്‍ ഉപയോഗിക്കുക. അവരുടെ ചലനങ്ങള്‍ മുന്‍കൂട്ടി കണ്ട് റോഡുകളില്‍ വാഹനം ഓടിക്കുകയെന്നും എംവിഡി പറയുന്നു.

Related Posts

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

October 24, 2025
834
പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി

137
മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പരിമിതിയുണ്ട് ‘കേന്ദ്ര ഫണ്ട് ഒഴിവാക്കാൻ കഴിയില്ല,പിഎംശ്രീയിൽ വിശദീകരണവുമായി ഗോവിന്ദൻ

67
മൂക്കുതല മനപ്പടി സെന്ററിൽ താമസിക്കുന്ന കരുവാന്റെ വളപ്പിൽ പരേതനായ മുഹമ്മദുണ്ണി എന്ന കുഞ്ഞിപ്പ മകൻ അബൂബക്കർ നിര്യാതനായി

790

27
‘കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്’; പരിഹാസവുമായി സാറാ ജോസഫ്
Kerala

108
Next Post
അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കി; കണ്ണൂരിൽ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം

Recent News

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

October 24, 2025
834
പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി

പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി

October 24, 2025
137
മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പരിമിതിയുണ്ട് ‘കേന്ദ്ര ഫണ്ട് ഒഴിവാക്കാൻ കഴിയില്ല,പിഎംശ്രീയിൽ വിശദീകരണവുമായി ഗോവിന്ദൻ

മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പരിമിതിയുണ്ട് ‘കേന്ദ്ര ഫണ്ട് ഒഴിവാക്കാൻ കഴിയില്ല,പിഎംശ്രീയിൽ വിശദീകരണവുമായി ഗോവിന്ദൻ

October 24, 2025
67
മൂക്കുതല മനപ്പടി സെന്ററിൽ താമസിക്കുന്ന കരുവാന്റെ വളപ്പിൽ പരേതനായ മുഹമ്മദുണ്ണി എന്ന കുഞ്ഞിപ്പ മകൻ അബൂബക്കർ നിര്യാതനായി

മൂക്കുതല മനപ്പടി സെന്ററിൽ താമസിക്കുന്ന കരുവാന്റെ വളപ്പിൽ പരേതനായ മുഹമ്മദുണ്ണി എന്ന കുഞ്ഞിപ്പ മകൻ അബൂബക്കർ നിര്യാതനായി

October 24, 2025
790
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025