എടപ്പാള്‍:വട്ടംകുളം പഞ്ചായത്തില്‍ അഴിമതി ഭരണത്തിനെതിരെ ഡിവൈഎഫ്ഐ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ഉപവാസ സമരം നടത്തി.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.അഫ്സൽ ഉദ്ഘാടനം ചെയ്തു.സി.ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ്, ചുങ്കം ലോക്കൽ സെക്രട്ടറി കെ.പി.മോഹനൻ,സുധി കുറ്റിപ്പാല.വി.ടി. ജിഷ്ണുദാസ്.ഹർഷാദ് ഫജർ.എസ്.രോഹിത്ത് എസ്.ജിതേഷ് .എം.എം.ഉണ്ണികൃഷ്ണൻ.കെ.കുമാരൻ.പി.കൃഷ്ണൻ.ശ്യാം ശങ്കർ.കെ.വി.കുമാരൻ.സി.എസ്- പ്രസന്ന.എം മുരളീധരൻ.ശ്രീജ പാറക്കൽ’ കെ.ലക്ഷ്മി. പി. ബാബു. എന്നിവർ പ്രസംഗിച്ചു. സമാപന യോഗം ഡി.വൈ.എഫ്.ഐ.ജില്ല സെക്രട്ടറിയേറ്റ് അംഗം എ.സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു.