• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; അശ്രദ്ധ കാണിച്ചാൽ സങ്കീർണമാകും, രോഗം മാറാൻ രണ്ടാഴ്ചവരെ എടുക്കുന്നു

ckmnews by ckmnews
October 23, 2025
in Kerala
A A
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; അശ്രദ്ധ കാണിച്ചാൽ സങ്കീർണമാകും, രോഗം മാറാൻ രണ്ടാഴ്ചവരെ എടുക്കുന്നു
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് പടരുന്നു. കഴിഞ്ഞ വർഷം കൂടുതലും വൈറസായിരുന്നു രോഗാണുവെങ്കിൽ ഇത്തവണ ബാക്ടീരിയ കാരണം ഉണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസ് ആണ് പടരുന്നത്. അതിനാൽ കണ്ണിൽ പീള അടിയുന്നത്‌ കൂടുതലാണ്. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ രോഗികൾ ആസ്പത്രികളിൽ ചികിത്സ തേടുന്നുണ്ട്. സാധാരണമായി ഒരാഴ്ചകൊണ്ട് ഭേദമായിരുന്ന രോഗം മാറാൻ രണ്ടാഴ്ചവരെ എടുക്കുന്നു. പെട്ടെന്ന് പടരാൻ സാധ്യതയുള്ള നേത്രരോഗമാണിത്. ഒരാൾക്ക്‌ രോഗം ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും വരാൻ സാധ്യത ഏറെയാണ്. എങ്കിലും ശ്രദ്ധിച്ചാൽ രോഗം തടയാൻ സാധിക്കും. അശ്രദ്ധ കാണിച്ചാൽ രോഗം സങ്കീർണമാകാനും സാധ്യതയുണ്ട്. ചെങ്കണ്ണ് വന്നാൽ നേത്രരോഗവിദഗ്ധന്റെ സേവനം തേടണം. കൃത്യമായി മരുന്നുപയോഗിക്കുകയും വേണം.

നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് കൻജൻക്റ്റിവൈറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ ബാക്ടീരിയയോ വൈറസോ മൂലമാകാം. രോഗിക്ക് പൂർണവിശ്രമം വേണം. കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണം. രോഗി ടിവി, മൊബൈൽ എന്നിവ നോക്കിയിരിക്കരുത്.

രോഗലക്ഷണങ്ങൾ

കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കവും തടിപ്പും. രാവിലെ എഴുന്നേൽക്കുമ്പോൾ പീള കാരണം കണ്ണ് തുറക്കാൻ പ്രയാസം, പ്രകാശം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരടു പോയതുപോലെ തോന്നൽ.

ചെങ്കണ്ണ് പ്രതിരോധിക്കാൻ

ഏറ്റവും ഫലപ്രദമായ പ്രതിരോധം വ്യക്തിശുചിത്വമാണ്.

കൈ വൃത്തിയായി കഴുകാതെ കണ്ണിലോ മൂക്കിലോ തൊടരുത്.

രോഗി മറ്റുള്ളവരുമായി ഇടപഴകരുത്. രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക.

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക.

രോഗി ഉപയോഗിച്ച തൂവാല, ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.

പ്ലെയിൻ കണ്ണട അല്ലെങ്കിൽ സൺഗ്ലാസ് ധരിക്കുക.

ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗം ഭേദമാകുംവരെ സ്കൂളിൽ വിടാതിരിക്കുക.

Related Posts

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി
Kerala

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

January 30, 2026
18
പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം
Kerala

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം

January 30, 2026
107
ആ വാക്ക് പാലിച്ചു; സ്‌കൂളിന് മുകളിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി
Kerala

ആ വാക്ക് പാലിച്ചു; സ്‌കൂളിന് മുകളിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

January 30, 2026
36
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ
Kerala

ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ

January 29, 2026
448
‘ഫാസിസം ജനങ്ങളിലേക്കും പടർന്നിരിക്കുന്നു, ഡൽഹി ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ ഇടം നൽകരുത്’
Kerala

‘ഫാസിസം ജനങ്ങളിലേക്കും പടർന്നിരിക്കുന്നു, ഡൽഹി ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ ഇടം നൽകരുത്’

January 29, 2026
140
ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍
Kerala

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍

January 29, 2026
186
Next Post
സ്വയം സ്ഥാനാർഥിയാകരുത്, വാക്കും നൽകരുത്’; ചാനലുകളെ കാണുമ്പോൾ ജാഗ്രത വേണമെന്നും കെ.സി. വേണുഗോപാൽ

സ്വയം സ്ഥാനാർഥിയാകരുത്, വാക്കും നൽകരുത്’; ചാനലുകളെ കാണുമ്പോൾ ജാഗ്രത വേണമെന്നും കെ.സി. വേണുഗോപാൽ

Recent News

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

January 30, 2026
22
ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

January 30, 2026
131
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

January 30, 2026
18
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

January 30, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025