• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 250 കോടി രൂപ കൂടി അനുവദിച്ചു; ഇതുവരെ അനുവദിച്ചത് 4618 കോടി രൂപ

ckmnews by ckmnews
October 22, 2025
in Kerala
A A
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 250 കോടി രൂപ കൂടി അനുവദിച്ചു; ഇതുവരെ അനുവദിച്ചത് 4618 കോടി രൂപ
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്‌പ്‌) 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ 4618 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. ഒരു കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ്‌ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്‌. സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിക്കാണ്‌ നടത്തിപ്പ്‌ ചുമതല.

1050 രുപ ഒരു കുടുംബത്തിന്‍റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ്‌ കേന്ദ്ര വിഹിതമുള്ളത്‌.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയിൽ അംഗത്വം നൽകുന്നത്‌. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന്‌ മുൻഗണനാ മാനദണ്ഡങ്ങൾ ഒന്നുമില്ല. അംഗത്വം നേടുന്നതിന്‌ ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്‌. 197 സർക്കാർ ആശുപത്രികളും, നാല്‌ കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്. സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽനിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും.

മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. 25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളിൽനിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്കായി അൺസ്‌പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം.ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുന്‍പ് മുതലുള്ള ചികിത്സാ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) പദ്ധതിയിലൂടെ നൽകുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമും നിലവിലുണ്ട്‌. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്‌പ്‌ ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ്‌ ആനുകൂല്യവുമുണ്ട്‌.

Related Posts

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
23
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
19
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
44
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
61
പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Crime

പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

October 14, 2026
206
Next Post
എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ന് അൽ നസർ എഫ്.സി ഗോവ പോരാട്ടം

എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ന് അൽ നസർ എഫ്.സി ഗോവ പോരാട്ടം

Recent News

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
23
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
19
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025