ചങ്ങരംകുളം:മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് റോഡരികിലെ പൊന്തക്കാട്ടില്‍ കിടന്ന യുവാവിന് കേരളാ പോലീസിന്റെ കരുതലില്‍ പുതുജീവന്‍.തിങ്കളാഴ്ച കാലത്ത് 9 മണിയോടെ ചങ്ങരംകുളത്താണ് സംഭവം.സംസ്ഥാന പാതയോരത്ത് എസ്ബിഐ ബാങ്കിന് സമീപത്ത് പൊന്തക്കാട്ടില്‍ യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം അറിഞ്ഞാണ് ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തിയത്.സംസാരിച്ച് തുടങ്ങിയതോടെ ബീഹാര്‍ സ്വദേശിയാണെന്നും മങ്കേഷ് എന്നാണ് പേര് എന്നും മനസിലാക്കി.വിശന്ന് വലഞ്ഞ നിലയിലാണെന്ന് മനസിലാക്കിയ പോലീസ് യുവാവിന് ഭക്ഷണം വാങ്ങി നല്‍കി.തുടര്‍ന്ന് ചെറിയ രീതിയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സെഹീറിന്റെ സഹായത്തോടെ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.യുവാവിനെ പോലീസ് തന്നെ ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ മാരായ രാധാകൃഷ്ണപിള്ള,സുധീര്‍ വിഎസ്,പോലീസുകാരായ സുധീഷ്,അജിത്ത് ലാല്‍,ബിജു,സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിന്റെ രക്ഷക്ക് എത്തിയത്











