• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അടിയല്ല, ‘അതിരടി’; ബേസില്‍ ജോസഫ്- ടൊവിനോ തോമസ് – വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

cntv team by cntv team
October 18, 2025
in UPDATES
A A
അടിയല്ല, ‘അതിരടി’; ബേസില്‍ ജോസഫ്- ടൊവിനോ തോമസ് – വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കുന്നത്. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അരങ്ങേറ്റ ചിത്രം കൂടിയാണ് ‘അതിരടി’. ഒക്ടോബര്‍ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും.പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്‌സാണ്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും സമീര്‍ താഹിറും അരുണ്‍ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി.അതിരടിയിലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ആരംഭിക്കുന്ന ടൈറ്റില്‍ ടീസറില്‍ മാസ്സ് ഗെറ്റപ്പിലാണ് ബേസില്‍ ജോസഫും, ടോവിനോ തോമസും. ഒരുത്തന്‍ കാട്ടുതീ ആണെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ് എന്ന സംഭാഷണത്തോടെ, തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചന ടീസറിലുണ്ട്.ഇനി വരാന്‍ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലന്‍ തീയേറ്റര്‍ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ‘അതിരടി’ ടീമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നതെന്നും ടീസറില്‍ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്‌മാണ്ഡ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് അതിരടി ടീസര്‍. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. ‘മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം’ എന്ന കുറിപ്പോടെ നേരത്തെ ചിത്രത്തിന്റ കാസ്റ്റിംഗ് കാള്‍ പുറത്തു വന്നിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബേസില്‍ പുറത്ത് വിട്ടത്. ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായാണ് ഒരുചിത്രത്തില്‍ ഒരുമിച്ചു എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.ഛായാഗ്രഹണം – സാമുവല്‍ ഹെന്റി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷര്‍ ഹംസ, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ – നിക്‌സണ്‍ ജോര്‍ജ്, വരികള്‍ – സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, വിഎഫ്എക്‌സ് – മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുകു ദാമോദര്‍, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ – സര്‍ക്കാസനം, പിആര്‍ഒ – വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
453
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
74
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
422
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
23
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
970
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
108
Next Post
ബാറ്ററി തകരാർ: 1.15 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് BYD

ബാറ്ററി തകരാർ: 1.15 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് BYD

Recent News

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
1
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
92
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍ നിന്ന് കരക്കെത്തിച്ചു

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍ നിന്ന് കരക്കെത്തിച്ചു

August 4, 2026
24
ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു; നടപടി മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു; നടപടി മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ

August 4, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025