• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവുമായി സർക്കാർ ; ആർക്കൊക്കെ അപേക്ഷിക്കാം

ckmnews by ckmnews
October 16, 2025
in Kerala
A A
സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവുമായി സർക്കാർ ; ആർക്കൊക്കെ അപേക്ഷിക്കാം
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സഹായമൊരുക്കുന്നു. ടൂറിസം വകുപ്പിന്റെ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഇങ്ങനെ രജിസ്റ്റർ ചെയ്ത വനിതാ യൂണിറ്റുകൾക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും , കൂടാതെ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കുമാണ് സാമ്പത്തിക സഹായം ലഭ്യമാകുക. സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.അതോടൊപ്പം ടൂറിസം വകുപ്പ് ക്ലാസിഫൈ ചെയ്തതും ടൂറിസം മിഷൻ സൊസൈറ്റിയുടെ രജിസ്റ്റർ ചെയ്തതുമായ ഹോംസ്റ്റേകൾക്കും എക്സ്പീരിയൻസ് എത്‍നിക് ക്യുസിൻ യൂണിറ്റുകൾക്കും പദ്ധതിയിൽ അപേക്ഷിക്കാം. ഗ്രാമീണ സന്ദർശന പാക്കേജുകൾ നടത്തിവരുന്ന വീടുകൾ, ഫാം സ്റ്റേ തുടങ്ങിയ സംരംഭങ്ങൾക്കും ഈ സഹായം ഉപയോഗപ്പെടുത്താനാകും. ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കുന്നതിന് ഏകദേശം 50 യൂണിറ്റുകൾക്ക് 25,000 രൂപ വീതം (രണ്ട് ഗഡുക്കളായി) നൽകും.
സുവനീർ/കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, എത്നിക് ഫുഡ് റസ്റ്റോറൻറുകൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ സംരംഭകത്വ വികസന വിഭാഗത്തിൽ ഉള്ള വനിതാ യൂണിറ്റുകൾക്കും സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഒരു യൂണിറ്റിന് പരമാവധി 50,000 രൂപ വരേയ്ക്കും ലഭിക്കുകസഹായം ലഭിക്കുന്നതിനായി ഓരോ ക്ലബ്ബും പ്രത്യേകമായി പദ്ധതിരേഖ സമർപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ സ്ത്രീ സംരംഭങ്ങൾക്ക് ഒറ്റത്തവണ ധനസഹായം ലഭിക്കും. ഓരോ ജില്ലയിൽ നിന്നും പത്ത് യൂണിറ്റുകൾക്ക് പതിനായിരം രൂപ വീതമാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾ https://www.keralatourism.org/responsible-tourism/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. വിലാസം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം- 695033. ഫോൺ: 0471 2334749.

Related Posts

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
58
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
308
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
142
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
93
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
1
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം
Kerala

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
102
Next Post
മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം; സഫലമാക്കി ഇന്ത്യൻ റെയിൽവെ, പുതിയ സർവീസ് 16 മുതൽ

മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം; സഫലമാക്കി ഇന്ത്യൻ റെയിൽവെ, പുതിയ സർവീസ് 16 മുതൽ

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
14
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
37
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
9
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025