സൂക്ഷിച്ചു നടന്നാൽ മതിയെന്ന് ഷാഫി പറമ്പിൽ എംപിയ്ക്ക് സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മുന്നറിയിപ്പ്. മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളു. അഹംഭാവം ധിക്കാരം ഒക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതി. പൊലീസ് ശക്തമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം തനിക്കുണ്ട്. പൊലീസിന് നേരെ ആക്രമണം നടത്തിയാൽ അവർ ക്ഷമിക്കുമോ. നാടൻ ബോംബും പോലീസിനെതിരെ എറിഞ്ഞുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഷാഫി പറമ്പിൽ എംപി നാടിന്റെ കഷ്ടകാലമാണെന്നും ഇപി ജയരാജൻ പറഞ്ഞു. പൊലീസിന് നേരെ ആക്രമണം നടത്തിയാൽ അവർ ക്ഷമിക്കുമോ. നാടൻ ബോംബും പൊലീസിനെതിരെ എറിഞ്ഞുവെന്ന് ഇപി ജയരാജൻ ആരോപിച്ചു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ക്രമസമാധാനം നിലനിർത്തിയതിനാണ് പൊലീസിനെ കെ സി വേണുഗോപാൽ ഭീഷണിപ്പെടുത്തുന്നതെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി
എന്ത് കണ്ടിട്ടാണ് കെ സി വേണുഗോപാൽ പൊലീസുകാർക്കെതിരെ പറയുന്നത്. കുറിച്ചെടുത്ത പേരും പേപ്പറുമായി നടക്കാനെ കഴിയൂ. രാഹുൽ ഗാന്ധിക്കും, സോണിയ ഗാന്ധിക്കും ഒപ്പം അല്ലെ നടക്കുന്നത്. കെ സി വേണുഗോപാൽ കുറച്ച് നിലവാരം പുലർത്തണ്ടെയെന്ന് ഇപി ജയരാജൻ ചോദിച്ചു.
6 മാസം കഴിഞ്ഞാൽ എന്ത് ഉലക്കയാണ് ഉണ്ടാക്കാൻ പോകുന്നത്. പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചില്ല. പേരാമ്പ്രയിൽ പല സ്ഥലത്തും റോഡിൽ വെച്ച് ബോംബ് പൊട്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പല സ്ഥലത്ത് നിന്ന് കുപ്പിച്ചിൽ എല്ലാം ലഭിച്ചത്. കെ സി വേണുഗോപാൽ നിലവാരം പുലർത്തണമെന്ന് ഇപി ജയരാജൻ ആവശ്യപ്പെട്ടു.







