പാലക്കാട്: അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം കണ്ടെത്തി. മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. പതിനായിരത്തോളം ചെടികളുണ്ടായിരുന്നു. പുതൂരിലെ വനമേഖലയ്ക്കുള്ളിലാണ് തോട്ടമുണ്ടായിരുന്നത്.കാട്ടിലൂടെ മണിക്കൂറുകള്‍ നടന്നാല്‍ മാത്രമേ ഇങ്ങോട്ടേക്കെത്താന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത്തരത്തിലുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചത്. കേരള പോലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണ് ഇതെന്നാണ് പോലീസ് പറയുന്നത്.










