സ്വര്‍ണവിലയില്‍ ചരിത്രക്കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 2400 രൂപ വര്‍ധിച്ച് 94360 രൂപയിലേക്കെത്തിയ സ്വര്‍ണ വില ഉച്ചയായതോടെ കുറഞ്ഞു. 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 93,360 രൂപയായി. ഒരു ഗ്രാമിന് 11,645 രൂപയാണ്.
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. എന്തൊക്കെയായാലും ഒരു പവന്‍ സ്വര്‍ണം ഇനി വാങ്ങണമെങ്കില്‍ പണിക്കൂലിയടക്കം ഒരു ലക്ഷം കടക്കും. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വര്‍ണം അപ്രാപ്യമാകും. സമ്പന്നര്‍ക്ക് നിക്ഷേപ മാര്‍ഗവും.










