• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാളികളെ കൈവിടാതെ ഇന്ത്യൻ റെയിൽവെ, കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ

ckmnews by ckmnews
October 14, 2025
in Kerala
A A
മലയാളികളെ കൈവിടാതെ ഇന്ത്യൻ റെയിൽവെ, കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ദീപാവലിത്തിരക്കിൽ ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ആവശ്യത്തിന് സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ. രണ്ടിടത്തു നിന്നും രണ്ട് വീതം സ്പെഷ്യൽ ട്രെയിൻ ആണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് ഒക്ടോബർ 20നു പാലക്കാട് വഴി മംഗലാപുരത്തേക്കും 21നു തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 21ന് തിരുവനന്തപുരത്ത് നിന്നു ചെന്നൈയിലേക്കും 22നും തിരിച്ചും സ്പെഷ്യൽ സ‌ർവീസുണ്ട്. ബെംഗളൂരുൽ നിന്ന് ആദ്യത്തെ ട്രെയിൻ ഒക്ടോബർ 16ന് കൊല്ലത്തേക്കും 17ന് തിരിച്ചും സർവീസ് നടത്തും.രണ്ടാമത്തെ ട്രെയിൻ ഒക്ടോബർ 21നു കൊല്ലത്തേക്കും 22ന് തിരിച്ചും സർവീസ് നടത്തും. അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി അവധിയെങ്കിലും ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാത്തിരക്ക് വ്യാഴാഴ്ച തുടങ്ങും. ശനി, ഞായർ ഉൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതിനാൽ സ്പെഷ്യൽ ട്രെയിനുകൾ ആയിരക്കണക്കിനു യാത്രക്കാർക്ക് ആശ്വാസമാകും.1. ബെംഗളൂരു-കൊല്ലം സ്പെഷ്യൽ(06561): ഒക്ടോബർ 16നു വൈകിട്ട് മൂന്നിന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 11.17നു പാലക്കാട്ടും പിറ്റേന്ന് രാവിലെ 6.20നു കൊല്ലത്തും എത്തും.2. കൊല്ലം-ബെംഗളൂരു സ്പെഷ്യൽ(06562): രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് വൈകിട്ട് 4.45നു പാലക്കാട്ടും രാത്രി 12.30നു ബെംഗളൂരുവിലുമെത്തും.3. ബെംഗളൂരു-കൊല്ലം സ്പെഷ്യൽ എക്സ്‌പ്രസ്(06567): ഒക്ടോബർ 21നു രാത്രി 11നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് 22ന് പിറ്റേന്ന് രാവിലെ 6.45ന് പാലക്കാട്ടും ഉച്ചയ്ക്ക് 12.55ന് കൊല്ലത്തും എത്തും.

  1. കൊല്ലം-ബെംഗളൂരു(06568): ഒക്ടോബർ 22നു വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെട്ട് രാത്രി 11.45നു പാലക്കാട്ടും പിറ്റേന്നു രാവിലെ 9.45നു ബെംഗളൂരുവിലും എത്തും.5. ചെന്നൈ-മംഗളൂരു സ്പെഷ്യൽ(06001): ഒക്ടോബർ 20ന് ഉച്ചയ്ക്ക് 12.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.15ന് പാലക്കാടും പിറ്റേന്ന് രാവിലെ എട്ടിന് മംഗളൂരുവിലും എത്തും.6. മംഗളൂരു-ചെന്നൈ സ്പെഷ്യൽ(06002): ഒക്ടോബർ 21ന് വൈകിട്ട് 4.35ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 10.57ന് പാലക്കാട്ടും പിറ്റേന്ന് രാവിലെ 10.15നു ചെന്നൈയിലും എത്തും.
  2. തിരുവനന്തപുരം-ചെന്നൈ(06108)​: 21ന് വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് രാത്രി 12.50നു പാലക്കാടും പിറ്റേന്ന് രാവിലെ 11ന് ചെന്നൈയിലുമെത്തും.8. ചെന്നൈ-തിരുവനന്തപുരം(06107): 22ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് രാത്രി 12.05നു പാലക്കാടും പിറ്റേന്ന് രാവിലെ 8നു തിരുവനന്തപുരത്തുമെത്തും.

Related Posts

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.4k
‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് ലോഗോ രൂപകല്‍പ്പന ചെയ്യാം, സമ്മാനം നേടാം; എന്‍ട്രികള്‍ ക്ഷണിച്ച് കെഎസ്ആര്‍ടിസി
Kerala

‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് ലോഗോ രൂപകല്‍പ്പന ചെയ്യാം, സമ്മാനം നേടാം; എന്‍ട്രികള്‍ ക്ഷണിച്ച് കെഎസ്ആര്‍ടിസി

June 23, 2026
42
കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്
Kerala

കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

June 23, 2026
42
കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
Kerala

കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

June 23, 2026
206
തൃശ്ശൂരിൽ ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
Kerala

തൃശ്ശൂരിൽ ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

June 23, 2026
436
മെക് 7 മൂക്കുതല സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
Kerala

മെക് 7 മൂക്കുതല സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

June 23, 2026
411
Next Post
കുതിച്ചുകയറ്റവും തിരിച്ചിറക്കവും:പിടിതരാതെ സ്വര്‍ണ വില; ഉച്ചക്ക് ശേഷം സ്വർണ്ണ വിലയിൽ കുറവ്

കുതിച്ചുകയറ്റവും തിരിച്ചിറക്കവും:പിടിതരാതെ സ്വര്‍ണ വില; ഉച്ചക്ക് ശേഷം സ്വർണ്ണ വിലയിൽ കുറവ്

Recent News

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
1
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
44
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
25
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025