എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജയന്തി നഗർ റൈഹാൻ റോഡ് കോൺക്രീറ്റ് ചെയ്ത് ജനങ്ങൾക്ക് സമർപ്പിച്ചു. പട്ടാമ്പി റോഡിൽ നിന്നും സഫാരി ഗ്രൗണ്ടിന് ഓപ്പോസിറ്റ് ജയന്തി നഗർ റോഡിലൂടെ ചെറു വാഹനങ്ങൾക്ക് ഇനി റൈഹാൻ റോഡ് വഴി കുറ്റിപ്പുറം റോഡിലേക്ക് യാത്ര ചെയ്യാം.ഷൈനി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഇ എസ് സുകുമാരൻ അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് എംഎ നജീബ് ഉദ്ഘാടനം ചെയ്തു.ഗിരീഷ് അണ്ണങ്ങാട്ട്,ആനന്ദൻ പന്തപറമ്പിൽ,സോമൻ പന്തപറമ്പിൽ,ജലീൽ സിവി എന്നിവർ സംസാരിച്ചു.