ചങ്ങരംകുളം :അസ്സബാഹ് ആർട്സ് & സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അട്ടപ്പാടി അഗളി പഞ്ചായത്തിലെ നേച്ചർ ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന രണ്ട് ദിവസം നീണ്ട് നിന്ന നേച്ചർ ക്യാമ്പ് സമാപിച്ചു.വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ പരിസ്ഥിതി പഠനക്ലാസ്, അട്ടപ്പാടി മില്ലെറ്റ് ഗ്രാമം സന്ദർശനം, ഊര് സന്ദർശനം ,നരസിമുക്ക്,ഷോളയൂർ ട്രക്കിംഗ് എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്.അട്ടപ്പാടി ക്യാമ്പ് സെന്റർ കോർഡിനേറ്ററും പൊതുപ്രവർത്തകനുമായ ലത്തീഫ് ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകനും അട്ടപ്പാടി ട്രൈബൽ വിഭാഗങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന സഫിൻ പഠന ക്ലാസിന് നേതൃത്വം നൽകി.അദ്ധ്യാപകരായ ഷഫീക്.ട്ടി.കെ, ഐഷ ഹന കുനിയത്ത്,ഷമീല.എം.കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അസ്സബാഹ് കോളേജിലെ അൻപതോളം വളന്റിയർമാർ ക്യാമ്പിന്റെ ഭാഗമായി.അട്ടപ്പാടി ക്യാമ്പ് സെന്റർ കോർഡിനേറ്ററും പൊതുപ്രവർത്തകനുമായ ലത്തീഫ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.