ചങ്ങരംകുളം:ചെറവല്ലൂര്‍ ആമയം ഗുഡ് ഹോപ്പ് സ്കൂളില്‍ നടന്ന് വന്ന കെ പി എസ് എ സഹോദയ കലോത്സവത്തില്‍ എംഎച്ച് ഇംഗ്ലീഷ് സ്കൂൾ എടപ്പാളിന് കിരീടം.വിവിധ സ്കൂളിലെ 1000 ത്തോളം പ്രതിഭകൾ നാല് വിഭാഗങ്ങളിൽ 116 ഇനങ്ങളിൽ നടന്ന മത്സരത്തിൽ 1012 പോയിന്റ് നേടിയാണ് എംഎച്ച് ഇംഗ്ലീഷ് സ്കൂൾ എടപ്പാൾ ഓവർആൾകിരീടം കരസ്ഥമാക്കിയത്. 684 പോയിന്റ് നേടി സീഡ് ഗ്ലോബൽ സ്കൂൾ മാറഞ്ചേരിയാണ് രണ്ടാം സ്ഥാനത്ത് 596 പോയിന്റ് നേടി ഗുഡ് ഹോപ് സെൻട്രൽ സ്കൂൾ ചിറവല്ലൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനം കെ.പി.എസ്.എ സംസ്ഥാന പ്രസിഡണ്ട് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു. പാണക്കാട് ലത്തീഫ് പാണക്കാട്, എ പി അഷ്റഫ്, ടിവി സിദ്ദീഖ്, ടിവി തൽഹത്ത്, ടി ജി നിതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.









