• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആരുമറിഞ്ഞില്ല, സിസിടിവി കണ്ടു; മോഷ്ടാവിന് ‘മീശമാധവൻ’ പുരസ്കാരം നൽകി കടയുടമ; കിട്ടിയത് വലിയ പണി

ckmnews by ckmnews
October 11, 2025
in UPDATES
A A
ആരുമറിഞ്ഞില്ല, സിസിടിവി കണ്ടു; മോഷ്ടാവിന് ‘മീശമാധവൻ’ പുരസ്കാരം നൽകി കടയുടമ; കിട്ടിയത് വലിയ പണി
0
SHARES
801
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:തിരക്കുള്ള കടയില്‍നിന്ന് അതിവിദഗ്ധമായി സാധാനങ്ങള്‍ അടിച്ചു മാറ്റിയ മോഷ്ടാവിനെ തേടിപ്പിടിച്ച് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി ആദരിച്ച് കടയുടമ. കടയില്‍ ആളുള്ളപ്പോള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ സാധനം അടിച്ച് മാറ്റുന്നവരുടെ കഷ്ടപ്പാടിനെ ‘ബഹുമാനിക്കുകയും’, ‘അംഗീകരിക്കുകയും’ ചെയണമെന്നാണ് കടയ്ക്കാവൂരിലെ ബേക്കറി ഉടമയുടെ നിലപാട്. എന്തായാലും സാധനങ്ങള്‍ അടിച്ചുമാറ്റിയ ആളിന് കിട്ടിയത് എട്ടിന്റെ പണിയാണ്. ഇനി മേലില്‍ ഒരു സാധനം വഴിയില്‍ കിടന്നു കിട്ടിയാല്‍ പോലും എടുക്കില്ല

കഴിഞ്ഞ ദിവസം മാന്യമായ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവാവ് സാധനങ്ങള്‍ തിരയുന്നതിനിടെയാണ് 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാള്‍ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീടാണ് കടയുടമ ദൃശ്യങ്ങള്‍ കണ്ടത്. പൊലീസില്‍ അറിയിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഒരിക്കലും മറക്കാത്ത ഒരു സമ്മാനം മോഷ്ടാവിന് നല്‍കുന്നതിനെക്കുറിച്ചുള്ള വേറിട്ട ചിന്ത ഉടലെടുത്തത്. തുടര്‍ന്ന് സിസിടിവിയില്‍നിന്നു കിട്ടിയ ചിത്രം പതിപ്പിച്ച് ഒരു ഫലകം തയാറാക്കി.

ഒരു പൊന്നാടയും വാങ്ങി. രാവിലെ തന്നെ ഭാര്യയെ ഒപ്പം കൂട്ടി യുവാവിന്റെ വീട് തേടിപ്പിടിച്ച് അവിടെ എത്തി. ‘ജാംഗോ നീയറിഞ്ഞോ, ഞാന്‍ പെട്ടു’ എന്ന അവസ്ഥയില്‍നിന്ന യുവാവിനെ പൊന്നാട അണിയിച്ച് ഫലകവും കൈമാറി. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും എടുക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിപ്പോയെന്ന് യുവാവ് പറയുന്നതും അത് സാരമില്ലെന്ന് ഉടമ മറുപടി പറയുന്നതും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. കടവും വായ്പയും എടുത്താണ് കട നടത്തുന്നത്. അതിനിടയില്‍ ആളുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് കടയുടമ പറഞ്ഞു.

Related Posts

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
259
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
50
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
32
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
11
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
21
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

August 6, 2026
10
Next Post
റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു;അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ലെന്നും രാഹുല്‍ മാങ്കൂട്ടം

റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു;അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ലെന്നും രാഹുല്‍ മാങ്കൂട്ടം

Recent News

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
259
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
50
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
32
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025