• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു;അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ലെന്നും രാഹുല്‍ മാങ്കൂട്ടം

ckmnews by ckmnews
October 11, 2025
in UPDATES
A A
റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു;അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ലെന്നും രാഹുല്‍ മാങ്കൂട്ടം
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പേരാമ്പ്ര സംഭവത്തിൽ റൂറൽ എസ്പി കെ.ഇ. ബൈജുവിനെതിരെ രൂക്ഷപ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംഘർഷത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രാഹുൽ.

ഐപിഎസ് കൺഫർ ചെയ്തു കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്തു വരുംവരെ പ്രക്ഷോഭം നടത്തും. സിപിഎമ്മിനു വേണ്ടി ബൈജു പണിയെടുക്കേണ്ട. ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതി. റൂറൽ എസ്പി ബൈജു ക്രിമിനലാണ്. സിപിഎമ്മിനു വേണ്ടിയാണ് ഷാഫിയെ മർദിച്ചത്

കൊല്ലാനും മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയിൽ പൊന്നുകട്ട വിഷയം മറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഷാഫി പറമ്പിലിനെ പോലെ ഒരു എംപിയെ പോലും ഇത്തരത്തിൽ തെരുവിൽ ക്രൂരമായി കൈകാര്യം ചെയ്യുന്നത്. ഡിസിസി അധ്യക്ഷനും മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനും മർദനമേറ്റു. അതിനുശേഷം ഷാഫിയെ പൊലീസ് മർദിച്ചിട്ടില്ലെന്ന് ഇവിടുത്തെ റൂറൽ എസ്പി ബൈജു പറയുകയാണ്. കോഴിക്കോട് നഗരത്തിൽ തന്നെ ജോയൽ എന്ന ചെറുപ്പക്കാരനെ കഴുത്തു ഞരിച്ച് ശ്വാസം മുട്ടിച്ചത് അടക്കം പശ്ചാത്തലമുള്ള നൊട്ടോറിയസ് ആയ ഒരു ക്രിമിനൽ ആണ് ബൈജു. ഷാഫി പറമ്പിലിനെ തിരഞ്ഞു പിടിച്ച് പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടല്ലോ. അപ്പോൾ ബൈജു കള്ളം പറഞ്ഞത് ആർക്കു വേണ്ടിയിട്ടാണ്.

ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതി. അതല്ല ബൈജു സിപിഎം ജില്ലാ സെക്രട്ടറിയെ പോലെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ നടത്താനാണു തീരുമാനിക്കുന്നതെങ്കിൽ സിപിഎം നേതാക്കന്മാരെ കൈകാര്യം ചെയ്ത പോലെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. നിങ്ങൾ കേരളത്തിലെ മുഴുവൻ ജനപ്രതിനിധികളെയും കോൺഗ്രസ് നേതാക്കന്മാരെയും യുഡിഎഫ് നേതാക്കന്മാരെയും ചോരയിൽ മുക്കി കുളിപ്പിച്ചാലും ഞങ്ങൾ ഒറ്റ ചോദ്യം തന്നെ ആവർത്തിക്കും. അയ്യപ്പന്റെ പൊന്നിൽ പൊതിഞ്ഞ പാളികൾ എവിടെയാണ്, അത് ആർക്കാണ് ഇവർ വിറ്റത്, എത്ര കോടിക്കാണു വിറ്റത്, അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.

പൊലീസ് അതിക്രമങ്ങളെ സിപിഎം ന്യായീകരിക്കുമ്പോൾ സഹതാപം മാത്രമാണ്. ജീവിച്ച കാലഘട്ടം മുഴുവൻ സഖാവ് പുഷ്പനു വേണ്ടി വാതോരാതെ സംസാരിച്ചവർ ഇപ്പോൾ പരിക്കു പറ്റുന്നതും ചോര വരുന്നതിനെ ഒക്കെ പരിഹസിക്കുമ്പോൾ പൊതുസമൂഹം തിരിച്ചു ചോദിച്ചാൽ ഇവർ എന്തു മറുപടി പറയും. പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നത് അയ്യപ്പന്റെ പൊന്നു കട്ടത് മറയ്ക്കാൻ വേണ്ടിയിട്ടാണെങ്കിൽ ഷാഫി പറമ്പിൽ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്ക് പറയാനുള്ളത്. അയ്യന്റെ പൊന്നു കട്ടത് ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്നും രാഹുൽ പറഞ്ഞു.

Related Posts

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
30
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
35
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
80
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
45
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
24
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
22
Next Post
വീട്ടിൽ പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന് ‘പോസ്റ്റുമോർട്ടത്തിൽ സത്യം തെളിഞ്ഞു;യുവതിയെ കൊലപ്പെടുത്തിയ സംഭവം ഭർത്താവ് പിടിയിൽ

വീട്ടിൽ പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന് 'പോസ്റ്റുമോർട്ടത്തിൽ സത്യം തെളിഞ്ഞു;യുവതിയെ കൊലപ്പെടുത്തിയ സംഭവം ഭർത്താവ് പിടിയിൽ

Recent News

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
30
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
5
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
52
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025