• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും; ബാക്കിയായ 11.5 കോടി ദിയ ധനം ജീവകാരുണ്യ പ്രവർത്തനങ്ങളൾക്ക്

ckmnews by ckmnews
November 16, 2024
in UPDATES
A A
അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും; ബാക്കിയായ 11.5 കോടി ദിയ ധനം ജീവകാരുണ്യ പ്രവർത്തനങ്ങളൾക്ക്
0
SHARES
356
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. മോചന ഉത്തരവിൽ കോടതി ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചനമാകും.

അതസമയം റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു

2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍റെ മരണത്തിൽ റഹീം സൗദി ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
19
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി
UPDATES

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
13
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി
UPDATES

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
61
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
22
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
38
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
97
Next Post
രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ പരാതി; അന്വേഷണ സംഘം ഉടൻ കുറ്റപത്രം നൽകും

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ പരാതി; അന്വേഷണ സംഘം ഉടൻ കുറ്റപത്രം നൽകും

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
19
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
13
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
61
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025