ചങ്ങരംകുളം:ഉദ്ധ്യോഗസ്ഥര്‍ കൂട്ടമായി എത്തി ചങ്ങരംകുളത്തെ കടകളില്‍ മിന്നല്‍ പരിശോധന നടത്തി കവറുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ‘പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്.വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്ത് ഏതാനും കടകളിൽ കൊള്ള സംഘത്തെ തിരയുന്ന രൂപത്തിൽ പ്ലാസ്റ്റിക് സാധനം പിടിക്കാൻ എന്ന പേരിൽ മൂന്ന് വാഹനങ്ങളിലായി പത്തിലധികം ഉദ്യോഗസ്ഥന്മാർ കയറിവന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അനുവദിക്കപ്പെട്ട ക്യാരിബാഗ് പോലും പ്ലാസ്റ്റിക് ബാഗ് ആണെന്ന് പറഞ്ഞു എടുത്തുകൊണ്ടു പോവുകയും ഫൈൻ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് വ്യാപാരികളുടെ പരാതി.നിയമാനുസൃതമായി വ്യാപാരം നടത്തുന്ന കച്ചവടക്കാർക്ക് നേരെ ഇതുപോലുള്ള അതിക്രമങ്ങളുമായി ഉദ്യോഗസ്ഥന്മാർ മുന്നോട്ടു വരികയാണെങ്കിൽ അതിന് ശക്തിയായി നേരിടുമെന്ന് ചങ്ങരം കുളം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയേറ്റിന്റെ അടിയന്തരയോഗം തീരുമാനിച്ചു.വഴിനീളെ വഴിയോരക്കച്ചവടങ്ങൾ യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തപ്പെടുമ്പോഴും അത്തരം സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലെ മത്സ്യ വ്യാപാരങ്ങളിലു മൊക്കെ അനധികൃത പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുമ്പോൾ അവയൊന്നും കണ്ടില്ലെന്നു നടിക്കുകയും അനുവദിക്കപ്പെട്ട പ്ലാസ്റ്റിക് നിരോധിക്കപ്പെട്ടതാന്ന് പേര് പറഞ്ഞു വ്യാപാരികളുടെ മേക്കട്ട് കയറാൻ വരുന്ന ഉദ്യോഗസ്ഥന്മാരെ പാഠം പഠിപ്പിക്കാൻ വ്യാപാരി സമൂഹം ഒറ്റക്കെട്ടായി മുന്നേറുമെന്നും ,വ്യാപാരികളെ കൊള്ളക്കാരായ് കാണുന്ന നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ ഈ വിഷയവുമായി ബന്ധപ്പെടാനും നീതിപൂർവ്വ മല്ലാത്ത നടപടിയാണ് ഉണ്ടാകുന്നതെങ്കിൽ
കടകളിൽ ഭീകരാഅന്തരീക്ഷം സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെയും അന്യായമായി പിടിച്ചുകൊണ്ടുപോയ വസ്തുക്കൾ തിരിച്ചു ലഭിക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാനും ഈ അനീതികൾക്കെതിരെ കടകളടച്ച് പഞ്ചായത്തുകളിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.പി പി ഖാലിദ് അധ്യക്ഷത വഹിച്ചു.ഓ മൊയ്തുണ്ണി ഉമ്മർ കുളങ്ങര സൈതലവി ഹാജി സുനിൽ ചിന്നൻ സലീം കാഞ്ഞു മുഹമ്മദലി പഞ്ചമി കെ വി ഇബ്രാഹിംകുട്ടിഎ അബ്ദുനാസർ ഉസ്മാൻ പന്താവൂർ പി കെ എം നൗഷാദ് എന്നിവർ പ്രസംഗിച്ചു











