ചങ്ങരംകുളം:അസ്സബാഹ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിന് വിജയം. തുടര്‍ച്ചയായി അഞ്ചാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്.തുടര്‍ന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിടെയാണ് സംഘര്‍ഷം ഉണ്ടായത്.യുഡിഎസ്എഫ് നടത്തിയ ആഹ്ളാദ പ്രകടനം ചങ്ങരംകുളത്ത് എത്തിയതോടെയാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്നിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരും പ്രകടനവുമായി എത്തിയവരും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്.പരസ്പരം പോര്‍വിളികള്‍ തുടര്‍ന്നതോടെ പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചെങ്കിലും പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.തുടര്‍ന്ന് പോലീസ് ലാത്തി വീശി രംഗം ശാന്തമാക്കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോയില്ല.ഏറെ നേരം ഇരുകൂട്ടരും പരസ്പരവും വാക്കേറ്റവും തുടര്‍ന്നു.പിന്നീട് നേതാക്കള്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.ആഹ്ളാദ പ്രകടനം പിന്നീട് ചങ്ങരംകുളം ടൗണിലൂടെ വന്ന് ഹൈവേ ജംഗ്ഷനിലാണ് സമാപിച്ചത്.