വളാഞ്ചേരി:വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.കരേക്കാട് സ്വദേശി സമദിന്റെ ഉടമസ്ഥതയിലുള്ള കടക്കാണ് തീ പിടിച്ചത്.പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നുപിടിച്ചത്.തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും കാടാമ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.ചായക്കട പൂര്‍ണ്ണമായും കത്തി നശിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടെന്നാണ് വിവരം.തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.











