വളാഞ്ചേരി (മലപ്പുറം): വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നുപിടിച്ചത്.











