ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രമായ ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര മോളിവുഡിലെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്നീ നേട്ടങ്ങള്‍ക്ക് പുറമേ, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുന്‍നിര ചിത്രങ്ങളെ മറികടന്ന് മലയാളത്തില്‍ 300 കോടി രൂപ കടക്കുന്ന ആദ്യ ചിത്രമായും ലോക മാറി.300 കോടി നേടുന്ന ആദ്യ മലയാള ചിത്രംഓഗസ്റ്റ് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലോക, ഈ വര്‍ഷത്തെ അപ്രതീക്ഷിത വിജയമായി മാറുകയായിരുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, സാന്‍ഡി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ 40 ദിവസങ്ങളില്‍ 299.9 കോടി രൂപ കടന്നതായും അതിനുശേഷം 300 കോടി മറികടന്നതായും സാക്‌നില്‍ക് (Sacnilk)കണക്കുകള്‍ പറയുന്നു.പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷമവതരിപ്പിച്ച എല്‍2- എമ്പുരാന്റെ 265.5 കോടി രൂപ റെക്കോര്‍ഡ് ലോക മറികടന്നു. 240 കോടി രൂപ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് മൂന്നാമതും 234.5 കോടി രൂപ കളക്ഷന്‍ നേടിയ മോഹന്‍ലാലിന്റെ തുടരും നാലാമതുമാണ്.ലോക ചാപ്റ്റര്‍ 2 ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ടൊവിനോ ആയിരിക്കും ഇതിലെ കേന്ദ്ര കഥാപാത്രം. മൈക്കല്‍ എന്ന് പേരുള്ള ചാത്തനായാണ് ടൊവിനോ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ചാര്‍ലി എന്ന പേരുള്ള ഒടിയനായും ചിത്രത്തിലെത്തിയേക്കും. ലോക ചാപ്റ്റര്‍ 1 ലും ഇരുവരും ചെറുവേഷത്തില്‍ എത്തിയിരുന്നു. കല്യാണി പ്രിയദര്‍ശനേയും രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കാം.