എടപ്പാള്‍:സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആശയാദർശങ്ങൾ
ബലികഴിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ പാർട്ടികളും നേതാക്കളും തരം താഴുന്ന വേദനാജനകമായ സ്ഥിതിവിശേഷമാണുള്ളതെന്ന് അജിത് കൊളാടി അഭിപ്രായപ്പെട്ടു.തവനൂർകാർഷിക എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചരിത്രം മറക്കുന്നതും മാറ്റാൻ ശ്രമിക്കുന്നതും വളരെ അപകടം ചെയ്യുമെന്നും,ഗാന്ധിജിയുടെ പുനർജന്മം കാലഘട്ടം ആഗ്രഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ എം.പി : സി. ഹരിദാസ് അധ്യക്ഷത വഹിച്ചു.കോളേജ് ഡീൻ ഡോ:പി.ആർ ജയൻ കേളപ്പജി അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ:എ.എം .രോഹിത്ത്,അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്,പി.കോയക്കുട്ടിമാസ്റ്റർ,ശ്യാമപ്രസാദ് കോഴിക്കോട്,കെ. ഗോപിനാഥൻ,
വി.വി. സുരേഷ് ബാബു,
കെ. രവീന്ദ്രൻ, വി.ആർ. മോഹനൻ നായർ,പ്രൊഫ:ഹബീബ് റഹിമാൻ,കെ. ഗോപിനാഥൻ, എം.എം. സുബൈദ തുടങ്ങിയവർ സംസാരിച്ചു.







