സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ താൻ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കോടതി ശിക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് സ്വകാര്യത വേണമെന്നും വിജിലൻസ് ഹാജരാകാൻ പറഞ്ഞാൽ താൻ ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.ഹാജരാകാൻ ചോദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. തനിക്കും കുടുംബത്തിനും സ്വകാര്യത നൽകണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പ്രതികരണം നടത്തി. വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണം ഇടപാടുമായുള്ള രജിസ്റ്റര്‍ കൃത്യമാണെന്നും എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസും കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ പണപ്പിരിവ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയെന്ന സൂചനയുമുണ്ട്.