• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ഇറ്റ് ഈസ് ഇംപോസിബിൾ ടു ഫേസ് ഹിം’; പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ ട്രെയ്‌ലർ

ckmnews by ckmnews
September 30, 2025
in Entertainment
A A
‘ഇറ്റ് ഈസ് ഇംപോസിബിൾ ടു ഫേസ് ഹിം’; പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ ട്രെയ്‌ലർ
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയ്‌ലർ പുറത്ത്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്തുന്നതെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകർച്ചയും വിസ്മയിപ്പിക്കുന്നതാണ്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ ഗംഭീര ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയ്‌ലറും രോമാഞ്ചം തീർത്തിരിക്കുകയാണ്. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ചുറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.പ്രഭാസിന് പുറമേ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്‌ലർ സാക്ഷ്യപ്പെടുത്തുന്നു. കരിയറിൽ തന്നെ പ്രഭാസ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള വേഷമാകും ഇതെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 105-ഓളം തീയേറ്ററുകളിൽ ഒരേസമയം ട്രെയ്‌ലർ സ്ക്രീനിങ് നടത്തുകയുമുണ്ടായി.ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി തയാറായിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Related Posts

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ
Entertainment

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ

June 11, 2026
368
കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും
Entertainment

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

June 1, 2026
118
200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം
Entertainment

200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം

May 28, 2026
97
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
399
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
87
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്
Entertainment

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

May 20, 2026
125
Next Post
‘ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്’; അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

'ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്'; അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
66
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
62
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
122
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025