പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരാള്‍ കൂടി പിടിയിൽ. ഭീകരവാദികൾക്ക് സഹായം ചെയ്ത് നൽകിയതിന് മുഹമ്മദ് കഠാരിയ എന്ന 26 കാരനെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയക്കും.കശ്മീരില്‍ കരാര്‍ ജോലികളിൾ ഏർപ്പെട്ടിരുന്ന ഇയാൾ പ്രാദേശികമായി കുട്ടികളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഇയാൾ തീവ്രവാദ പ്രവർത്തികൾക്ക് സഹായം ചെയ്തുകൊടുക്കുന്നതായി കണ്ടെത്തി.പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പ് ഇയാൾ ലഷ്‌കര്‍ ഗ്രൂപ്പിന് കുല്‍ഗാം ഫോറസ്റ്റിലൂടെ നുഴഞ്ഞുകയറാന്‍ തീവ്രവാദികളെ സഹായിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത് ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ്.ഏപ്രില്‍ 22ന് ഉച്ചയോടെയായിരുന്നു പഹല്‍ഗാമില്‍ ബൈസരണ്‍ വാലിയില്‍ ഭീകരാക്രമണം ഉണ്ടായത്. 26 പേരാണ് അന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.