• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; 30ന് ഹർജി വീണ്ടും പരിഗണിക്കും

ckmnews by ckmnews
September 25, 2025
in Kerala
A A
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; 30ന് ഹർജി വീണ്ടും പരിഗണിക്കും
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിനുള്ള ഹൈക്കോടതിയുടെ വിലക്ക് തുടരും. ദേശീയപാതയിൽ യാത്രികർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ദേശീയപാതാ അതോറിറ്റി മറുപടി നൽകണം. ഹർജി ഹൈക്കോടതി ഈ മാസം 30-ന് പരിഗണിക്കാൻ മാറ്റി. മുരിങ്ങൂരിൽ എന്താണ് അവസ്ഥയെന്ന് ഹൈക്കോടതി ചോദിച്ചു. ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടോയെന്നും ജില്ലാ കളക്ടറോട് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.ആമ്പല്ലൂരിലും മുരിങ്ങൂരിലും ഇന്നലെ ഗതാഗതക്കുരുക്ക് ഉണ്ടായെന്ന് തൃശൂർ ജില്ലാ കളക്ടർ മറുപടി നൽകി. ചില സമയങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഗതാഗതക്കുരുക്കുണ്ട്. യാത്രക്കാരുടെ സുരക്ഷ പ്രധാന വിഷയമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്തുകൊണ്ടാണ് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് അറിയിച്ചതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സർവീസ് റോഡ് തകർന്ന സാഹചര്യത്തിലാണ് സുരക്ഷാ ഭീഷണിയെന്നായിരുന്നു ജില്ലാ കളക്ടറുടെ മറുപടി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാതാ അതോറിറ്റിക്ക് വീഴ്ചയുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു.ഗൗരവത്തോടെയല്ല എൻഎച്ച്എഐ ഗതാഗതക്കുരുക്കിനെ സമീപിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഗതാഗതപ്രശ്‌നം പരിഹരിക്കാൻ എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും ആവശ്യം ഹൈക്കോടതി തുടർച്ചയായ ആറാം തവണയാണ് തള്ളുന്നത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
168
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
30
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
135
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
237
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
170
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
തൃശ്ശൂരിൽ ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ; മറ്റൊരു യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലും പ്രതി

തൃശ്ശൂരിൽ ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ; മറ്റൊരു യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലും പ്രതി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
164
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
103
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025