• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വെള്ളത്തിലൂടെ പടരുന്ന അമീബയെ കണ്ടെത്താൻ ജലപരിശോധനയുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും

ckmnews by ckmnews
September 25, 2025
in Kerala
A A
വെള്ളത്തിലൂടെ പടരുന്ന അമീബയെ കണ്ടെത്താൻ ജലപരിശോധനയുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തി വ്യാപിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തിന് തടയിടാൻ ശ്രമവുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും. വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാർഥ്യമാക്കാനാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റും (സിഡബ്ല്യുആർഡിഎം) ജല അതോറിറ്റിയുടെ കോഴിക്കോട്ടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറിയും ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടികൾ ഇരുസ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു.വെള്ളത്തിൽ അമീബ എത്ര അളവിലുണ്ടായാൽ അപകടമാവും എന്നതുൾപ്പെടെയുള്ള പ്രോട്ടക്കോൾ സർക്കാർ നിശ്ചയിച്ചുനൽകേണ്ടതുണ്ട്.വെള്ളത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധന ഒരുക്കാനാണ് സിഡബ്ല്യുആർഡിഎം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഒരു പ്രോട്ടക്കോൾ തയ്യാറാക്കിനൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കും സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ കത്തയച്ചു. ഇതിനുപുറമേ സിഡബ്ല്യുആർഡിഎമ്മിൽനിന്നുള്ള വിദഗ്‌ധസംഘത്തിന് തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സന്ദർശിച്ച് പരിശോധനാരീതികൾ പഠിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.ജലാശയങ്ങളിലും മറ്റും അമീബയുടെ സാന്നിധ്യമുണ്ടോ എന്നറിയാനുള്ള പരിശോധന നിലവിൽ തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത്‌ ലബോറട്ടറിയിൽ മാത്രമാണുള്ളത്. പരിശോധനയ്ക്കുള്ള പ്രധാന ഉപകരണമായ റിയൽ ടൈം പിസിആർ (ആർടി പിസിആർ) സിഡബ്ല്യുആർഡിഎമ്മിലുണ്ട്.എംജി സർവകലാശാലയുടെ നേതൃത്വത്തിലും അമീബയെ കണ്ടെത്താനുള്ള ജലപരിശോധ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. അവർ ഇതിന് ഏത് പ്രോട്ടക്കോളാണ് പിന്തുടരുന്നത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ സർവകലാശാലാ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡോ. മനോജ് പി. സാമുവൽ പറഞ്ഞു.സർക്കാർ മുൻകൈയെടുത്ത് ഇത്തരം പരിശോധന ആരംഭിക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളുടെ ഒരു കൺസോർഷ്യം രൂപവത്കരിക്കുകയും അവർക്കാവശ്യമായ പ്രോട്ടക്കോൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുകയുംചെയ്താൽ രോഗപ്രതിരോധത്തിനും ബോധവത്കരണത്തിനും പരിശോധനാസമയം കുറയ്ക്കാനും ഏറെ സഹായകമാവുമെന്ന് ഡോ. മനോജ് പറഞ്ഞു.ജല അതോറിറ്റിയുടെ കോഴിക്കോട്ടെ ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറിയിലും ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. കുറച്ച് രാസവസ്തുക്കളും ചില ഉപകരണങ്ങളും ഉന്നതനിലവാരമുള്ള ഒരു മൈക്രോസ്കോപ്പുമുണ്ടായാൽ പരിശോധന ആരംഭിക്കാനാവും.ഇതിനായി അധികൃതർക്ക് കത്തുനൽകിയിട്ടുണ്ടെന്ന് ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലബോറട്ടറി ക്വാളിറ്റി മാനേജർ വി. ഷിജോഷ് പറഞ്ഞു. ആദ്യഘട്ടമായി അമീബയുടെ സാന്നിധ്യമുണ്ടോ എന്നകാര്യമെങ്കിലും കണ്ടെത്താനായാൽ അത് വലിയസഹായമാകുമല്ലോയെന്ന് കരുതിയാണ് ഇത്തരമൊരു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഇ-കോളി പോലെയും മറ്റും വെള്ളത്തിൽ അമീബയെ കണ്ടെത്തുക എളുപ്പമല്ല. 10 ലിറ്റർ വെള്ളമെങ്കിലും എടുത്ത് ഫിൽറ്റർചെയ്ത് സെൻട്രിഫ്യൂജ് ചെയ്ത് ഏകീകരിച്ചുവേണം പരിശോധന നടത്താനെന്നും അദ്ദേഹം പറഞ്ഞു.വാട്ടർ അതോറിറ്റിക്ക് എല്ലാജില്ലയിലും ലബോറട്ടറികളുണ്ടെങ്കിലും കേരളത്തിൽ ആദ്യമായി കോഴിക്കോട്ടാണ് ഇത്തരമൊരു ശ്രമം നടത്താൻ ഒരുങ്ങുന്നത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
168
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
30
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
135
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
234
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
170
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA)ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടന്നു

കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA)ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടന്നു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
7
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
92
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
82
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025